കട്ടപ്പന : എസ് എൻ ഡി പി യോഗം മലനാട് യൂണിയനിലെ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം നടന്നു.38 ശാഖകളിലെയും പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.അടുത്ത 3 മാസക്കാലത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനാണ് യോഗം ചേർന്നത്.മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ,യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലി, യൂണിയൻ കൗൺസിലർമാരായ പി. കെ രാജൻ, മനോജ് ആപ്പാന്താനം, പി എസ് സുനിൽ, അനീഷ് ആലടി എന്നിവർ പ്രസംഗിച്ചു.