kolumban

ചെറുതോണി: കൊലുമ്പൻ സ്മാരകത്തിന്റെ വൈദ്യുതി ബിൽ അടച്ചില്ലന്ന് പ്രചരണം , ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതോടെ പ്രചരണം വ്യാജമാണെന്ന് വ്യക്തമായി. സംസ്ഥാനത്തെ ഉപയോഗത്തിനുള്ള വൈദ്യുതി ഭൂരിഭാഗവും ഉത്പ്പാദനം നടത്തുന്ന ഇടുക്കി ഡാമിന്റെ വഴികാട്ടിയായ ചെമ്പൻ കൊലുമ്പന്റെ സ്മാരകത്തിലെ വൈദ്യുതി ബന്ധമാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചതെന്നായിരുന്നു പ്രചരണം. ഡി.റ്റി.പി.സി ബില്ല് അടച്ചിട്ടുണ്ടന്നും വൈദ്യുതി വിഛേദിച്ചിട്ടില്ലന്നും വാഴത്തോപ്പ് മേജർ വൈദ്യുതി സെക്ഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ വ്യക്തമാക്കുകയും ചെയ്ത. സ്മാരകത്തിലെ ലൈറ്റുകൾ തെളിക്കുന്നതിന്റെയും അണയ്ക്കുന്നതിന്റെയും ചുമതല കൊലുമ്പന്റെ തലമുറയിൽപ്പെട്ട കാണിക്കായിരുന്നു .ചുമതലപ്പെട്ടയാൾ കഴിഞ്ഞ രണ്ടു ദിവസമായി ലൈറ്റു തെളിച്ചില്ല .ഇത് മനസിലാക്കി ചിലർ അധികൃതർക്കെതിരെ വ്യാജ പ്രചരണം അഴിച്ചുവിടുകയായിരുന്നു വേണ്ടത്ര അന്വേഷണം നടത്താതെ സോഷ്യൽമീഡിയായിൽ പ്രചരണം വ്യാപകമായി .വൈദ്യുതി ബില്ല് ലഭിച്ചപ്പോൾത്തന്നെ ബില്ലടച്ചതായി ഡി.റ്റി.പി.സി സെക്രട്ടറി പറഞ്ഞു .

എട്ടുവർഷം മുമ്പ് 80 ലക്ഷം രൂപ വകയിരുത്തിയാണ് കൊലുമ്പൻ സ്മാരകം നിർമ്മിച്ചത്. ഇടുക്കി സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് അണക്കെട്ടിന്റെ വഴികാട്ടിയായ ചെമ്പൻ കൊലുമ്പന്റെ സ്മരണ പുതുക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപം നിർമ്മിച്ചത്. എന്നാൽ ഇത് പൂർണതോതിൽ വിനോദസഞ്ചാരികൾക്ക് തുറന്നു നൽകുന്നതിന് കഴിഞ്ഞിട്ടില്ല. സാംസ്‌കാരിക വകുപ്പാണ് നിർമ്മിച്ചതെങ്കിലും തുടർന്നുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും ഡി.റ്റി.പി.സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

ഹൈമാസ്റ്റ് ലൈറ്റ് വേണം

നിലവിൽ ആദിവാസി വിഭാഗം ഈ സ്മാരകത്തിൽ പൂജകളും വഴിപാടുകളും നടത്തി വരാറുണ്ടെങ്കിലും ഇതിനാവശ്യമായ വരുമാനം പോലും ലഭിക്കാത്ത അവസ്ഥയിൽ നിത്യവും നടത്തുന്ന ദീപം തെളിക്കൽ പോലും മുൻപോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണെന്ന് കൊലുമ്പന്റെ തലമുറക്കാർ പറയുന്നു . കൊലുമ്പൻ സ്മാരകത്തിന്റെ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യം ശക്തമായി കൊലുമ്പൻ സ്മാരകത്തിൽ ലൈറ്റിടുന്ന ചുമതല കാണിയെ മാറ്റി മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നും സാംസ്‌ക്കാരി'കപ്രവർത്തകർ ആവശ്യപ്പെട്ടു