പീരുമേട്: യുവാവിനെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപം ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കരടിക്കുഴി അൻപത്തി ആറാം മൈൽ കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ റൂപ്പസിന്റെ മകൻ ബിജുവാണ് (50) മരിച്ചത്. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്.