തൊടുപുഴ: സർക്കാർ നിർദ്ദേശപ്രകാരം പൊതുവിപണി പരിശോധന പരിപാടി ' ജാഗ്രത' യുമായി ബന്ധപ്പെട്ട് തൊടുപുഴ താലൂക്കിലെ പഴം, പച്ചക്കറി, മൊത്ത/ചില്ലറ വ്യപാരസ്ഥാപനങ്ങളിൽ തൊടുപുഴ താലൂക്ക് സപ്ലൈആഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി .വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ലൈസൻസ് ഇല്ലാതിരിക്കുക ,വിഷു, ,ഈസ്റ്റർ, റംസാൻ പ്രമാണിച്ച് അമിതവില ഈടാക്കുക എന്നിവ സംബന്ധിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി നടത്തുമെന്ന് താലൂക്ക് സപ്ലൈആഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈആഫീസർ ബൈജു കെ. ബാലൻ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സതീഷ് കെ.എൻ., പൗർണ്ണമി പ്രഭാകരൻ, ദീപ തോമസ് എന്നിവർ പങ്കെടുത്തു.