തൊടുപുഴ : വിലത്തകർച്ചയും പ്രകൃതി ദുരന്തങ്ങളും മൂലം നട്ടം തിരിയുന്ന കർഷകർക്ക് കൈതാങ്ങാകേണ്ട സർക്കാരുകൾ, അവരെ മരണത്തിലേക്ക് തള്ളിവിടുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് വിവിധ കർഷകസംഘടനകൾ ആവശ്യപ്പെട്ടു. സംയുക്തകിസാൻ മോർച്ച ആഹ്വാനം ചെയ്ത മിനിമം സ്‌പോർട്ട് പ്രൈസ് വാരാചരണത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പ്രതിഷേധയോഗം കേരള കർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി. പി.സി. ജോളി, ഷാജി തുണ്ടത്തിൽ, സെബാസ്റ്റ്യൻ കൊച്ചടിവാരം, റ്റി.ജെ. പീറ്റർ, സെബാസ്റ്റ്യൻ എബ്രാഹം, സിബി സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.