തൊടുപുഴ: എലൈറ്റ് ലയൺസ് ക്ലബ്ബും മുത്തൂറ്റ് സ്‌നേഹാശ്രയും സംയുക്ത മായി സംഘടിപ്പിച്ച രക്ത പരിശോധന ക്യാമ്പ് മുതലകോടത്തും,സെന്റ്. സെബാസ്റ്റ്യൻസ് യു. പി. സ്‌കൂളിലും നടത്തി.ലയൺസ് ക്ലബ് പ്രസിഡന്റ് ജെയ്‌സ് ജോൺ ഉദ്ഘാടനം നിർവഹിച്ചു.ക്യാമ്പിൽ ക്രിയാറ്റിൻ, കൊളെസ്‌ട്രോൾ, രക്ത സമ്മർദ്ദം, യൂറിൻ അൽബുമിൻ, ഷുഗർ, ഹൃദരോഗ സാധ്യത തുടങ്ങിയ ജീവിതശൈലി രോഗങ്ങളാണ് പരിശോധിച്ചത്.ഒരു ദിവസം 150 പേരുടെ വീതം രക്ത സാമ്പിലുകൾ പരിശോധന നടത്തി.മുതലകൊടം മേഖലയിൽ ഗ്രീൻ ഗാർഡൻ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് റോയ് ലൂക്,സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ തെനംകുന്ന് ബൈപാസ് റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് സൈജൻ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.ടൗൺ പള്ളി വികാരി ഫാ. സ്റ്റാൻലി കുന്നേൽ, ട്രാക്ക് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് മാളിയേക്കൽ, ബോബി ജോർജ്,വി. എൻ. രാജീവൻ, അനൂപ്,ജോമോൻ തയ്യിൽ, ഷിജു ഭാരത് എന്നിവർ സന്നിഹിതരായിരുന്നു.