മൂലമറ്റം: ആശ്രമം ഭാഗത്തേക്ക് കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കാൻ നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. റോഡ് ടാറി പൂർത്തിയാക്കിയിട്ടും ഈ ഭാഗത്തേക്ക് ബസ് സർവീസ് ഇല്ലായിരുന്നു. തിങ്കളാഴ്ച്ച മുതൽ ബസ് സർവീസ് ആരംഭിക്കാനാണ് തീരുമാനം. രാവിലെ എട്ടിന് മൂലമറ്റത്തു നിന്നും ആശ്രമത്തിന് പോകുന്ന ബസ് അവിടെ നിന്നും എട്ടരയ്ക്ക് തിരികെ മൂലമറ്റത്തെത്തി പാലായ്ക്ക് സർവീസ് നടത്തും. മുൻപ് സർവീസ് നടത്തിയിരുപ്പോൾ തിരികെ ആശ്രമത്തിന് പോവുകയാണ് ചെയ്തിരുന്നത്. എന്നാൽ തൽക്കാലം അതുണ്ടാവില്ല. ഡീസൽ ക്ഷാമം മൂലമാണത്. ഒരാഴ്ച്ചയ്ക്കകം ഡീസൽ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. അതിനു ശേഷമേ പഴയത് പോലെ ട്രിപ്പ് ആരംഭിക്കു. പഞ്ചായത്തിലെ മലമ്പ്രദേശമായ ഇവിടേയ്ക്കുണ്ടായിരു ന്ന ബസ് സർവ്വീസ് നിർത്തിയിട്ട് മാസങ്ങളായി. റോഡ് തകർന്നതോടെയാണ് ബസ് സർവീസ് അവസാനിച്ചത്. റോഡ് ടാറിങ്ങ് പൂർത്തിയാക്കിയിട്ടും ബസ് സർവീസ് നടത്തുന്നില്ല എന്ന് വ്യാപകമായ പരാതിയുയർന്നിരുന്നു.