രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. 22 വരെ നടക്കുന്ന ക്ഷേത്രം മേൽശാന്തി എം. പുരുഷോത്തമൻ ശാന്തി, സതീഷ് ശാന്തി, മോഹനൻ ശാന്തി, രതീഷ് ശാന്തി, മണികണ്ഠൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ 5.30ന് നിർമ്മാല്യദർശനം, ഗണപതി ഹോമം, ചതുർശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, പഞ്ചവിംശതി, കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചപൂജ, വൈകിട്ട് 6.30 ന് ദീപാരാധന എന്നിവ നടക്കും. 17ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പറവൂർ രാകേഷ് തന്ത്രികളുടെയും മേൽശാന്തി എം. പുരുഷോത്തമൻ ശാന്തികളുടെയും സതീഷ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. രാത്രി എട്ടിന് ഡാൻസ്, 8.30ന് ഗാനമേള, 18ന് രാവിലെ പതിവ് പൂജകൾ, ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്, രാത്രി ഏഴിന് ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, ഒമ്പത് മുതൽ നാടൻപാട്ട്, 19ന് രാവിലെ പതിവ് പൂജകൾ, രാത്രി ഏഴിന് പിയാനോ, 7.30 മുതൽ നൃത്താർച്ചന, 8.30ന് നാടകം. 20ന് രാവിലെ പതിവ് പൂജകൾ, 12ന് ഉത്സവബലി പൂജയും ബലിദർശനവും, വൈകിട്ട് 6.30ന് ഫ്യൂഷൻ, ഏഴ് മുതൽ നൃത്തസന്ധ്യ, 8.30 മുതൽ ഗാനമേള. 21ന് പള്ളിവേട്ട മഹോത്സവം, രാവിലെ പതിവ് പൂജകൾ, ഉച്ചയ്ക്ക് 12ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് നാലിന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി, രാത്രി എട്ടിന് പള്ളിവേട്ട സദ്യ, 10ന് പള്ളിവേട്ട പുറപ്പാട്. 22ന് ആറാട്ട് മഹോത്സവം, രാവിലെ പതിവ് പൂജകൾ, വൈകിട്ട് മൂന്നിന് ആറാട്ട് ഹോമം, ആറാട്ട് ബലി, 4.30 ന് ആറാട്ട് പുറപ്പാട്, അഞ്ചിന് ഭഗവാന്റെ തിരുആറാട്ട്, തുടർന്ന് മഹാകാണിയ്ക്ക, പഞ്ചവിംശതി, കലശാഭിഷേകം, ശ്രീഭൂതബലി, വലിയഗുരുതി തർപ്പണം, മംഗളപൂജ, കൊടിയിറക്ക്.