തൊടുപുഴ: നഗരസഭയിൽ നിന്ന് വിധവാ പെൻഷൻ,​ 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ് താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹം അല്ലെങ്കിൽ വിവാഹം കഴിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ നൽകുന്ന സാക്ഷ്യപത്രം ആധാർ കാർഡിന്റെ പകർപ്പ് സഹിതം 30ന് മുമ്പ് നഗരസഭാ ഓഫീസിൽ ഹാജരാക്കണം. സാക്ഷ്യപത്രം ഹാജരാക്കാത്ത ഗുണഭോക്താക്കൾക്ക് പെൻഷൻ തുക തുടർന്ന് ലഭിക്കുന്നതല്ലെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.