elephant
മുത്തു മുനിയാണ്ടിയും ഭാര്യയും കാട്ടാന തകർത്ത വീടിനു മുന്നിൽ

രാജാക്കാട്: പൂപ്പാറയ്ക്കു സമീപം ശങ്കരപാണ്ഡ്യൻമെട്ടിൽ കാട്ടാന വീട് തകർത്തു. കഴിഞ്ഞ രാത്രിയിൽ മുത്തു മുനിയാണ്ടിയുടെ വീടാണ് അരിക്കൊമ്പൻ എന്നു വിളിക്കുന്ന ഒറ്റയാൻ തകർത്തത്. വീട് തകർത്ത് അരി ഉൾപ്പെടെ അകത്താക്കിയ ശേഷമാണ് കൊമ്പൻ പോയത്. വീട്ടുപകരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്. കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാച്ചർമാരായ മുത്തു, ജയറാം എന്നിവരെത്തിയാണ് പടക്കം പൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.