തൊടുപുഴ: മുസ്ലിംലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുമ്മംകല്ല് തഖ്‌വാ മസ്ജിദ് ഇമാം ഷഹീർ മൗലവി സന്ദേശം നൽകി.
നിയോജക മണ്ഡലം പ്രസിഡന്റ് പി എൻ സീതി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജന. സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് ആശംസകളർപ്പിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.എച്ച്. അബ്ദുൾ ജബ്ബാർ സ്വാഗതവും ട്രഷറർ പി.കെ. മൂസ നന്ദിയും പറഞ്ഞു.