തൊടുപുഴ: ദക്ഷിണ കേരളാ ലജ്‌നത്തുൽ മുഅല്ലിമീൻ തൊടുപുഴ മേഖലാ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണവും ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസും നടന്നു. കാരിക്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി ചെയർമാൻ നാസർ മൗലവി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ ജില്ലാ ജനറൽ സെക്രട്ടറി ഷെഹീർ മൗലവി ഉദ്ഘാടനം ചെയ്തു. മുന്നൂറോളം റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.