തൊടുപുഴ: പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നലെ ഈസ്റ്റർ ആഘോഷിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവായ ശേഷമുള്ള ഈസ്റ്ററിനെ ആഘോഷമാക്കുകയായിരുന്നു വിശ്വാസികൾ. പാതിരാകുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. ശനിയാഴ്ച രാത്രി മുതൽ ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനയും നടന്നു.

ശനിയാഴ്ച വൈകിട്ടും ഞായർ പുലർച്ചെയുമായി ഉയിർപ്പിന്റെ ശുശ്രൂഷകൾ നടന്നു. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ രണ്ടു വർഷവും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതിരുന്ന വിശ്വാസികൾ ഇത്തവണ പാതിരാകുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും ആവേശത്തോടെ പങ്കുചേർന്നു.