പീരുമേട്: പട്ടികജാതി ക്ഷേമ സമിതി ജില്ലാ സമ്മേളനം 20,21 തിയതികളിൽ വാഗമണ്ണിൽ നടത്തും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയ പരിപാടി കൾ സംഘടിപ്പിച്ചിട്ടുണ്ട്. സംവരണനവും ഭരണഘടന നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ ബുധനാഴ്ചനടക്കും. സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് സെമിനാർ ഉദ്ഘാടനം ചെയ്യും. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് .എസ്. അജയകുമാർ മുഖ്യ പ്രഭാക്ഷണം നടത്തും. സമ്മേളനത്തിന്റെ വിജയത്തിനായി വി. സജീവ് കുമാർ.,എൻ.എം. കുശൻ, വി.പി.സുരേഷ് എന്നിവർ ഭാരവാഹികളായിട്ടുള്ള സംഘാടകസമിതി രൂപീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വിളംബര ജാഥ നടത്തി. പൊതുസമ്മേളനം എം.എം.മണി എം.എൽ എ ഉദ്ഘാടനം ചെയ്തു. പി.എസ്.രാജൻ, എം.ജെ. വാവച്ചൻ, കെ.ജി. സത്യൻ, എം.കെ. മോഹനൻ, നിശാന്ത് വിചന്ദ്രൻ, റെജി സൈമൺ, വി.പി.സുരേഷ്, വി.സജികുമാർ, സി. ജ്യോതിഷ്, എന്നിവർ സംസാരിച്ചു.