പീരുമേട്:കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടവർ അത്ഭുത കരമായി രക്ഷപ്പെട്ടു. മംഗളാദേവിക്ഷേത്രത്തിൽ ദർശനത്തിനുശേഷം തിരികെ കാൽനടയായി വരുമ്പോഴാണ് കൊടുംകാട്ടിൽ അകപ്പെട്ടവരെ കാട്ടാന ആക്രമിക്കാനെത്തിയത് കൂട്ടത്തിൽ നിന്നും ഒറ്റതിരിഞ കാട്ടാനയാണ് ഇവരെ ആക്രമിക്കാൻ എത്തിയത്. വനം വകുപ്പ് ജീവനക്കാരുംഫോറസ്റ്റ് വാച്ചറൻമാരുംചേർന്ന് ബഹളം വച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയാണുണ്ടായത്. നൂറുകണക്കിന് ഭക്തൻമാർലോയർ ക്യാമ്പു വഴിയുള്ള കാട്ടുപാതയിലൂടെയും വാഹനങ്ങൾ സഞ്ചരിക്കുന്നറോഡ് മാർഗ്ഗവും ഇത്തവണ കാൽ നടയായി മംഗളാദേവിക്ഷേത്ര ഉത്സവത്തിന് ദർശനം നടത്താൻ എത്തിയിരുന്നു. കുമളിയിൽ നിന്നും13 കിലോമീറ്ററാണ് മംഗളാദേവിക്ഷേത്രത്തിലേക്കുള്ള ദൂരം. വനം വകുപ്പ്‌റോഡിന്റെ ഇരു വശങ്ങളിലേയും കാടുകൾ വെട്ടിറോഡ് ഒരുക്കിയിരുന്നു.