പീരുമേട്:ഏലപ്പാറ ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം താളംതെറ്റി
പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാതെപ്ലാന്റിൽ കെട്ടി കിടക്കുകയാണ്. മാർക്കറ്റിന് സമീപം പഞ്ചായത്ത്മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയും വിവിധ ഇടങ്ങളിൽ നിന്ന് ഹരിത കർമ്മസേനകൾ ശേഖരിക്കുന്ന മാലിന്യം പ്ലാന്റിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം കൃത്യമായി നടക്കാത്തതുമൂലംസമീപ പ്രദേശത്ത് ജനങ്ങൾബുദ്ധിമുട്ടുന്നു. സമീപത്ത് സർക്കാർ സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തക്കുന്നു .നിരവധി വീടുകളും ഉണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌ക്കരിക്കാൻ കഴിയുന്നില്ലങ്കിൽപ്ലാന്റ് ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.