നെടുങ്കണ്ടം : തവണനിരക്കിൽ സാധനങ്ങൾ വിൽപ്പന നടത്തിവന്നിരുന്ന മലപ്പുറം സ്വദേശികളുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു പാമ്പാടുംപാറയ്ക്ക് സമീപം മറിഞ്ഞു. ഡ്രൈവർ ഉൾപ്പടെ രണ്ട് പേരെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുമളി-മൂന്നാർ സംസ്ഥാനപാതയിലാണ് അപകടം. പാമ്പാടുംപാറ എസ്‌റ്റേറ്റ് വളവിൽ കാഞ്ഞിരത്തിൽമൂടിന് സമീപം എത്തിയ പിക്ക്അപ് വാൻ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് സമീപത്തെ കാപ്പിതോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു.