പീരുമേട്:കുമളി കെ എസ്..ആർ.ടി.സി. ഡിപ്പോയിൽ നല്ല കളക്ഷൻ ഉണ്ടായിരുന്ന ഓർഡിനറി സർവീസുകൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയിരുന്നു. പുനരാരംഭിച്ചപ്പോൾ മിക്ക സർവ്വീസുകളും ഫാസ്റ്റ് പാസഞ്ചറായിട്ടാണ് പുനരാരംഭിച്ചത്. സ്വകാര്യ ബസ്സുകൾ പെർമിറ്റ് തീർന്ന്‌നിർത്തി പോയത്20 ൽപ്പരം ബസ്സുകൾ പുനരാരംഭിച്ചപ്പോഴും കെ.എസ്.ആർ.ടി.സി. കുമളി ഡിപ്പോയിൽ നിന്നും കൊവിഡിന്റെ മറവിൽ ഉണ്ടായിരുന്ന സർവീസുകൾ വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച സർവ്വീസുകൾ നല്ല കളക്ഷൻ ഉണ്ടായിരുന്നവയാണ്. രാവിലെ കുമളിയിൽ നിന്നും 5.50 ചങ്ങനാശ്ശേരി അമ്പലപ്പുഴ,7.10 കുമളി കുട്ടിക്കാനും ഏലപ്പാറ. മൂന്ന് ടിപ്പുകൾ നിർത്തി. കുമളിയിൽ നിന്നും1.10 ന് പുറപ്പെടുന്ന ചങ്ങനാശ്ശേരി ആലപ്പുഴ. ഓർഡിനറി ബസും നിർത്തി. ഈ സർവീസുകൾ നല്ല കളക്ഷൻ ഉണ്ടായിരുന്ന ഓർഡിനറി സർവ്വീസുകളാണ് നിർത്തിയത്. കുമളി ഡിപ്പോയിൽ ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ പല സർവീസുകളും വെട്ടിക്കുറയ്ക്കുന്നു. കുമളി ഡിപ്പോയിയിൽ നിന്നും കൊണ്ടുപോയ ബസുകൾ തിരികെ ലഭിച്ചില്ല. പത്തു വർഷത്തിലധികം പഴക്കമുള്ള ബസുകളാണ് ഹൈ റേഞ്ചിൽ ഓടുന്നവയിൽ അധികവും. നിർത്തലാക്കിയ ഓർഡിനറി ബസുകൾ പുനരാരംഭിക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എ. ആവശ്യപ്പെട്ടു. കുമളി ഡിപ്പോയിക്ക് പുതിയ ബസുകൾ അനുവദിക്കണമെന്നും ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചു.