തൊടുപുഴ: ദേവികുളം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വോളണ്ടിയർമാരെ തെരഞ്ഞെടുക്കും. എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ദേശീയ നിയമസഹായ അഥോറിറ്റി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവരുടെ ചുമതല.അപേക്ഷകർ എസ്എസ്എൽസി പാസായവരും 18 വയസ് പൂർത്തിയായവരുമായിരിക്കണം. അദ്ധ്യാപകർ,ഗവ.സർവീസിൽ നിന്നു വിരമിച്ച ജീവനക്കാർ, മുതിർന്ന പൗരൻമാർ, അങ്കണവാടി വർക്കർമാർ, ഡോക്ടർമാർ, എംഎസ്ഡബ്ല്യു, നിയമവിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവർക്ക് വോളണ്ടിയർമാരായി പ്രവർത്തിക്കാം. സേവനം സൗജന്യമാണ്. താത്പര്യമുള്ളവർ സ്വന്തമായി തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ദേവികുളം കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ ചെയർമാൻ, ദേവികുളം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ദേവികുളം കോടതി സമുച്ചയം, ദേവികുളം പി.ഒ, പിൻ685613 എന്ന വിലാസത്തിൽ മേയ് പത്തിനു മുമ്പായി അപേക്ഷിക്കണം.