തൊടുപുഴ :നഗരസഭ പരിധിയിലെ സ്വാഭാവിക തോടുകൾ, പാടശേഖരങ്ങൾ, കിണറുകൾ, നീർച്ചാലുകൾ, ഇടവഴികൾ തുടങ്ങിയവ തടസ്സപ്പെടുത്തിയും നശിപ്പിച്ചും നിർമ്മാണപ്രവർത്തനങ്ങളും അനധിക്യത കൈയേറ്റങ്ങളും നിരോധിച്ചുകൊണ്ടും ഇന്നലെ നടന്ന കൗൺസിൽയോഗത്തിൽ പ്രമേയം പാസ്സാക്കിയതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു.പ്രമേയം റവന്യൂ വകുപ്പിനും സർക്കാരിലേക്കും അയച്ചു നൽകുന്നതിനും കുറ്റക്കാർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.