തൊടുപുഴ: ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം തടയുക, വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങൾ തിരുത്തുക, പെട്രോളിയം മേഖല ദേശസാൽക്കരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ടി.യു.സി.ഐ സംസ്ഥാന വ്യാപകമായി ഏപ്രിൽ 20 ന് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴ കല്ലാനിക്കലിൽ നാളെ വൈകുന്നേരം 4ന് പ്രതിഷേധ സമ്മളനം സംഘടിപ്പിക്കും.ജില്ലാ സെക്രട്ടറി കെ.എ. സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി, ബാബു മഞ്ഞള്ളൂർ, വി.സി. സണ്ണി, എത്സമ്മ മുരളി എന്നിവർ സംസാരിക്കും.