
തൊടുപുഴ: തൊഴിലും കൂലിയും സംരക്ഷിക്കാൻ സമരങ്ങൾക്ക് ബിഎംഎസ് നേതൃത്വം നൽകുമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ്പറഞ്ഞു. കെ.എസ്.റ്റിഎംപ്ലോയീസ് സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി എം ആർ രമേഷ് കുമാർ പ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി വി രാജേഷ് അദ്ധ്യക്ഷനായിരുന്നു. എ പി സഞ്ചു, സി രാജേഷ്, വി .കെ മദീഷ് കുമാർ ,തോമസ് മാത്യു എന്നിവർ സംസാരിച്ചു. എസ് . അരവിന്ദ് സ്വാഗതവും എം ബി ഗിരിഷ് യും പറഞ്ഞു.