തൊടുപുഴ: വൃദ്ധസദനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്‌സൻ വർക്ക് ചെയ്യുന്നതിനുമായി ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 21000/ + 250/(ടി എ ), കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനം. പ്രായപരിധി 18-35 വയസുവരെ. യോഗ്യതകൾ : (എ) അംഗീകൃത സർവ്വകലാശാല ബിരുദം, (ബി) വേഡ് പ്രോസസ്സിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് , (സി) എം.എസ്.ഡബ്യൂ യോഗ്യത ഉള്ളവർക്ക് മുൻഗണന , (ഡി) മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ, തൊടുപുഴ പി ഒ.അവസാന തിയതി മേയ് 5 വൈകിട്ട് 5 മണി വരെ. ഫോൺ . : 04862228160.