saneesh

തൊടുപുഴ: സ്പിക് മാകെയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'സപര്യ 2022' ന് തുടക്കംകുറിച്ചു തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നടക്കുന്ന പരിശീലന കളരിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു.സ്‌കൂൾ മാനേജർ കെ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. കർണാടിക് സംഗീതം, മോഹിനിയാട്ടം, തോൽപ്പാവകൂത്ത്, കളരിപ്പയറ്റ്, മൂറൽ പെയിന്റിംഗ്, ക്ലെമോഡലിങ് എന്നി കലാരൂപങ്ങളിലാണ് പരിശീലനം നൽകുന്നത്. തപസ്യ സംസ്ഥാന അദ്ധളക്ഷൻ പി.ജി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.സ്പിക്മാകെ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഉണ്ണികൃഷ്ണ വാര്യർ, ശ്രീജിത്ത് മോഹൻ, അജിത്.കെ, സ്‌കൂൾ പ്രിൻസിപ്പൽ പ്രകാശ് യു.എൻ, എന്നിവർ സംസാരിച്ചു.