
രാജാക്കാട്: രാജക്കാട് ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന മത സൗഹാർദ്ദ സംഗമം നാടിനാകെ അഭിമാനമായി. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ. വൈസ് പ്രസിഡന്റ് ജി. അജയൻ, യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, രാജാക്കാട് ക്രിസ്തു രാജാ ഫൊറോന പള്ളി വികാരി ഫാ. ജോബി വാഴയിൽ, ടൈറ്റസ് താന്നിക്കൽ, പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. എൽദോസ് പുൽപ്പറമ്പിൽ, ജോഷി കന്യാക്കുഴി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ബി. മുരളീധരൻ നായർ, സെക്രട്ടറി അനിൽ കുമാർ, ബാബു വെട്ടിക്കാട്ട്, മമ്മട്ടിക്കാനം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ജമാൽ ഇടശേരിക്കുട്ടി, എ.എം. ഹംസ, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.എസ്. ബിജു, കെ.ജി. മഹേഷ് തുടങ്ങിയ പ്രമുഖരാണ് സംഗമത്തിൽ പങ്കെടുത്തത്. മത സൗഹാർദ്ദ സംഗമത്തിന് ശേഷം കൊടിയേറ്റിലും തുടർന്ന് നടന്ന സദ്യയിലും ഏവരും പങ്കാളികളായി.