കട്ടപ്പന : എസ് എൻ ഡി പി യോഗം തൊപ്പിപ്പാള ശാഖയിലെ വനിതാ സംഘം കുമാരി സംഘം എന്നിവയുടെ സംയുക്ത വാർഷിക പൊതുയോഗം നടന്നു. ശാഖായോഗം പ്രസിഡന്റ് കെ.എസ് ബിജു അദ്ധ്യക്ഷത വഹിച്ച യോഗം വനിതാ സംഘം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് ജയമോൾ സുകു ഉദ്ഘാടനം ചെയ്തു. ശാഖായോഗം സെക്രട്ടറി വി .വി ഷാജി മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് സുജാത മണി, സെക്രട്ടറി ജിജി ബാബു , കേന്ദ്ര സമിതി അംഗം ബീനാ ശശികുമാർ , ശാഖായോഗം വൈസ് പ്രസിഡന്റ് പി ആർ ഷാജി, ഗീതാ ഹരി തുടങ്ങിയവർ പ്രസംഗിച്ചു. വാർഷിക യോഗത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.