ചെറുതോണി: തൊടുപുഴ-പുളിയൻ മല സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ചുള്ളിക്കൽ സാലറ്റ്, കുന്നക്കാട്ടുപറമ്പിൽ ജോസ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചെറുതോണി പൊലീസ് സ്‌റ്റേഷന് സമീപം രാവിലെ ഒൻപത് മണിയോടെയാണ് അപകടം. മൂലമറ്റത്ത് നിന്നും വളവുമായി കഞ്ഞിക്കുഴി പഴയരികണ്ടത്തേക്ക് പോവുകയായിരുന്ന ലോറി വാഴത്തോപ്പിൽ നിന്നും കോടി കുളത്തേക്ക് പോവുകയായിരുന്ന വിക്കപ്പ് വാനിൽ ഇടിച്ച് കയറുകയായിരു ന്നു പിക്കപ്പ് വാനിൽ ഇടിച്ചശേഷം നൂറ് മീറ്റർ മാറി തിയറ്റർ പടി റോഡിലേക്ക് കയറി മതിലിൽ ഇടിച്ചാണ് ലോറി നിന്നത് കുത്തനെയുള്ള ഇറക്കത്തിൽ അമിതവേഗത്തിലെത്തിയ ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം.