പീരുമേട് : എസ്. എൻ. ഡി. പി യോഗം യൂത്ത്മൂവ്മെന്റ് ജില്ലാകമ്മറ്റിയോഗം കുമളി ശാഖായോഗം ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ ദീപു വിജയൻ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് യൂണിയൻ സെക്രട്ടറി കെ പി ബിനു ഉദ്ഘാടനം ചെയ്തു, പീരുമേട് യൂണിയൻ പ്രസിഡന്റ് സി എ ഗോപി വൈദ്യർ ചെമ്പൻകുളം മുഖ്യാതിഥിയായി. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻമുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്ന് *എം ബി സുമേഷ്, സുനിഷ് പീരുമേട്,അനിൽ കനകൻഎന്നിവർ സംസാരിച്ചു.ജില്ലാ കൺവീനർ വിനോദ് ശിവൻ സ്വാഗതവും ട്രഷറർ ജോബി വാഴട്ട് നന്ദിയും പറഞ്ഞു..