മുതലക്കോടം :ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ സാമ്പത്തിക വർഷം നടത്തുന്ന വീട്ടുമുറ്റ പുസ്തകചർച്ചകളുടെ ഉദ്ഘാടനം മുതലക്കോടത്ത് ലൈബ്രറി പ്രസിഡന്റ് കെ. സി. സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് എം.ടി.വാസുദേവൻ നായരുടെ നാലുകെട്ട് എന്ന നോവലിലൂടെ ആരംഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് ആഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ. സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു..കെ. ആർ.സോമരാജൻ നാലുകെട്ട് എന്ന നോവലിന്റെ കഥയും കഥാപാത്രങ്ങളും ആ കാലഘട്ടവും എന്ന വിഷയത്തിൽ സംസാരിച്ചു. സനൽ ചക്രപാണി, അഡ്വ:നീർണ്ണാൽ ബാലകൃഷ്ണൻ,.പി.എ.വിജയകുമാർ ലൈബ്രറി ജോ:സെക്രട്ടറി ജോസ് തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ലൈബ്രറി കമ്മറ്റി അംഗങ്ങളായ അനുകുമാർ തൊടുപുഴ സ്വാഗതവും എ.എസ്.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.പത്ത് വീട്ട് മുറ്റ ചർകളിലൂടെ പത്ത് പുസ്തകങ്ങൾ വിവിധ പ്രദേശങ്ങളിലെ വീട്ടുമുറ്റങ്ങളിലായാണ് ജയ്ഹിന്ദ് ലൈബ്രറി ഈ വർഷം സംഘടിപ്പിക്കുന്നത്.