കട്ടപ്പന: നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്‌കനെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.ഇഞ്ചപ്പടപ്പ് പൊട്ടംകുളം എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ ആണ്ടവരെ(56) യാണ് വണ്ടൻമേട് സർക്കിൾ ഇൻസ്‌പെക്ടർ വി. എസ് നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ലയത്തിലെത്തിയിരുന്ന ബാലികയെ ആണ്ടവർ പീഡനത്തിന് ഇരയാക്കുകയായിരുന്നു.പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെ ഇവർ പരാതി നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.