lions
ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡയബറ്റിക്സ് ക്യാമ്പ് പി.ജെ.ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ലയൺസ് ക്ലബ്ബ് ഇന്റർ നാഷനൽ 318 സി യുടെ ആഭിമുഖ്യത്തിൽ അമൃത ഇൻസ്റ്റിറ്റിറ്റ്യൂട്ടും നാഷണൽ ഹെൽത്ത് മിഷനുമായി സഹകരിച്ച് ലയൺസ് ബീറ്റ് ഡയബറ്റിക്ക്‌സ് തൊടുപുഴ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നു. പ്രമേഹരോഗത്തെ അതിജീവിക്കുന്നതിന് സമൂഹത്തെ സഹായിക്കുന്നതിന് വേണ്ടി ലയൺസ് ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.എൻ.എച്ച്.എമ്മിന്റെ സഹകരണത്തോടെ തിരഞ്ഞെടുത്ത 150 പേരെയാണ് ഒരു ക്യാമ്പിൽ പരിശോധന നടത്തുന്നത്. തൊടുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ദീപക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. . .പ്രോജക്ട് കോർഡിനേറ്റർ ജോസ് മങ്കളി, മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കൊളാരിക്കൽ, സോൺ ചെയർമാൻ ഷാജി എം.മണക്കാട്, ലയൺസ് തൊടുപുഴ മെട്രൊ പ്രസിഡന്റ് എം.എൻ.സുരേഷ്, ഡോ.സുദർശനൻ, അനൂപ് ധന്വന്തരി. ഷിജു മാനുവൽ, ഷാജു അലക്‌സ്‌ജോസ് മഠത്തിൽ. ജയകൃഷ്ണൻ കെ. തുടങ്ങിയവർ പ്രസംഗിച്ചു.