ചെറുതോണി: കേരള കർഷക സംഘം ഏരിയാകമ്മറ്റിയുടെ ആഭീമുഖ്യത്തിൽ നഗരംമ്പാറ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും ഇന്ന് നടത്തും . രാവിലെ പത്തിന് ആരംരംഭിക്കുന്ന മാർച്ച് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.വന്യജീവി ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക വനപാലകരുടെ കൃഷിക്കാരുടെ മേലുള്ള കടന്നുകയറ്റവും, വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന നിലപാടും അവസാനിപ്പിക്കുക. കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പി.ബി. സബീഷ് എം.വി.ബേബി.ഇ.എൻ. ചന്ദ്രൻ, തോമസ്‌കാരക്കാവയലിൽ എം.ജെ.ജോൺ ജോഷി മാത്യു സിതാര ജയൻ എന്നിവർ പ്രസംഗിക്കും.