തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് വിതരണം നടത്തി.
തൊടുപുഴ നൈനാർ പള്ളി അസിസ്റ്റന്റ് ഇമാം സുബൈർ മൗലവി അൽകൗസരി ഉദ്ഘാടനം ചെയ്തു. റാവുത്തർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സക്കീർ,ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ മൂസ, വൈസ് പ്രസിഡന്റ് കെ ഐ ഷാജി ഉണ്ടപ്ലാവ്, കമ്മിറ്റി അംഗങ്ങളായ ഷഫീഖ് , ഇസ്മായിൽ പനക്കൻ, ബഷീർ എൻ .എ തുടങ്ങിയവർ പങ്കെടുത്തു