കുടയത്തൂർ: പദ്ധതി പ്രവർത്തനങ്ങളിൽ നൂറ് ശതമാനം ഫണ്ട് ചിലവഴിക്കാൻ നേതൃത്വം നൽകിയ കുടയത്തൂർ പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥരെ പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്ത്‌ പ്രസിഡഡന്റ് ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് - പഞ്ചായത്ത്‌ ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ മറ്റ് ജീവനക്കാർ എന്നിവർ സംസാരിച്ചു. ജില്ലയിൽ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത കുടയത്തൂർ വില്ലേജ് ഓഫീസർ കെ ഗോപകുമാറിനെ യോഗത്തിൽ ആദരിച്ചു.