കുടയത്തൂർ: ഏഴാംമൈല്‍ അമ്പലംകുന്ന് പ്രദേശത്ത് മാലിന്യം തള്ളിയയാളില്‍ നിന്ന് കുടയത്തൂർ പഞ്ചായത്ത്‌ അധികൃതർ 2000 രൂപ പിഴ ഈടാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ അരവിന്ദാക്ഷൻ എന്ന വ്യക്തിക്ക് നോട്ടീസ് നല്‍കുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യിച്ചതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പഴേപുരയ്ക്കല്‍ കോളനിയിലേക്കുള്ള റോഡിലായിരുന്നു മാലിന്യം നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം അമ്പലംകുന്ന് ഭാഗത്ത് തോട്ടില്‍ മാലിന്യം തള്ളിയിരുന്നു.ഇത് നാട്ടുകാരാണ് നീക്കിയത്. ശനിയാഴ്ച്ച രാവിലെയാണ് മാലിന്യം ചാക്കില്‍ കെട്ടി തള്ളിയത് നാട്ടുകാര്‍ കണ്ടെത്തിയത്.പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തിയത്.