അറക്കുളം: സാമൂഹിക നീതിപാഷിതം പദ്ധതിയുടെ ഭാഗമായി ഭാരതീയജനതാ മഹിളാമോർച്ച ജില്ലാകമ്മിറ്റിയുടെയും അറക്കുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അറക്കുളത്തെ അംഗൻവാടി ടീച്ചർമാരെ ആദരിക്കുകയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മഹിളാ മോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമാ രാജീവിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി മോർച്ച ജില്ലാ പ്രസിഡന്റ്‌ രമ്യ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിനി സജീവ്, ജില്ലാ വൈസ് പ്രസിഡന്റ്‌ മിനി സുധീപ്, ബിജെപി ജില്ലാ സെക്രട്ടറി പി.വി.സൗമ്യ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ പി.ഏ. വേലുക്കുട്ടൻ, കെ.പി.മധുസൂദനൻ,ബിജി വേലുക്കുട്ടൻ, സുമസജി എന്നിവർ നേതൃത്വം നൽകി.