നെടുങ്കണ്ടം : മുക്കുടി ഡാം സൈറ്റ് ഭാഗത്ത് നിന്നും വാഹന പരിശോധനയിൽ 19 ലിറ്റർ വിദേശ മദ്യം ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. മൂന്നാർ എല്ലപെട്ടി എസ്‌റ്റേറ്റിൽ ആർ കുമാർ കാറിൽ കൊണ്ടുവന്ന മദ്യമാണ് ഉടുമ്പൻചോല റെയ്ഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീ്‌സർ കെ. ആർ കിഷേർ കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. പല തവണകളായി ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യമായിരുന്നു ഇത്.ഡ്രൈവർ സീറ്റിന് അരികിലും പുറകിലുമായാണ് മദ്യം ഒളിപ്പിച്ച് വെച്ചിരുന്നത്. പ്രതിക്കെതിരെ കേസെടുത്ത് വാഹനം പിടിച്ചെടുക്കുകയും ചെയ്തു.