ചക്കുപള്ളം :ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസകുട്ടി കണ്ണമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പികെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
. വാർഡ് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകൾ പൂർത്തിയാക്കിയതിനു ശേഷമാണ് പഞ്ചായത്ത് തല സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സൺ ആശാ ഷിജി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബിഡിഓ ധനേഷ് ബി തുടങ്ങിയവർ പങ്കെടുത്തു.