ചെറുതോണി: പഴയരിക്കണ്ടം 2840 നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ആലുവ അനിരുദ്ധൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി.ശാഖാ പ്രസിഡന്റ് ജയൻ കൊല്ലൻപറമ്പിൽ, സെക്രട്ടറി ഷീന അജി, കമ്മിറ്റി അംഗങ്ങളായ സലീല മണ്ണൂർ, അരവിന്ദ് സിഎസ്, ആഘോഷ കമ്മിറ്റി കൺവീനർ അനിൽകുമാർ വേലിക്കകത്ത്, ചെയർമാൻ ബിജു പാലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണവും നടന്നു. ഉത്സവം 24 ന് സമാപിക്കും. ഏപ്രിൽ 24 ന് വൈകിട്ട് 3:30ന് പ്രഭസിറ്റിയിൽ നിന്നും പകൽപ്പൂര ഘോഷയാത്രയും തുടർന്ന് ക്ഷേത്ര സന്നിധിയിൽ മുൻകാല ശാഖാ ഭാരവാഹികളെ ആധരിക്കലും രാത്രി 9:30 ഗാനമേളയും നടത്തും.