തൊടപുഴ:തപസ്യ കലാസാഹിത്യവേദി ജില്ലാ വാർഷികോത്സവം കവയിത്രി സരു ധന്വന്തരി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ത സംസ്ഥാന ട്രഷറർ സി.രജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. 'എഴുത്തച്ഛന്റെ കേരളം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രൊഫ. കെ.എസ്. ഇന്ദു വിഷയാവതരണം നടത്തി. താലൂക്ക് അദ്ധ്യക്ഷൻ എസ്.ജ്യോതിസ്, എഴുത്തുകാരി ലളിത ശ്രീകുമാർ, തപസ്യ മേഖലാ സെക്രട്ടറി വി.കെ. ബിജു എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.