തൊടുപുഴ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിതിരുനാൾഇന്ന് മുതൽ 24 വരെ നടക്കും.. 12 മുതൽ തിരുനാളിന് മുന്നോടിയായുള്ള വികുർബാനയും നൊവേനയും ആരംഭിച്ചു. 21ന് രാവിലെ 7.30ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ കൊടിയേറ്റും. 22ന് രാവിലെ 10ന് വിശുദ്ധ കുർബാന, സന്ദേശം,
23ന് രാവിലെ 10.30ന് വിശുദ്ധ കുർബാന, സന്ദേശം,വൈകിട്ട് നാലിന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ആറിന് മങ്ങാട്ടുകവല കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം. 24ന് രാവിലെ സന്ദേശം ഫാ. ആന്റണി ഞാലിപ്പറമ്പിൽ. 10.30ന് മാർ ജോർജ് പുന്നക്കോട്ടിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12.30ന് വചനമണ്ഡപം പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, സന്ദേശം, നോവേന ഫാ. ജോസഫ് മഠത്തിൽ, വൈകിട്ട് 4.30ന് നൊവേന ഫാ. ചാൾസ് തെക്കേത്തൊട്ടിയിൽ . 30 വരെ വൈകിട്ട് 4.30ന് വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും ഉണ്ടാകും. മേയ് ഒന്നിന് എട്ടാമിടം ആഘോഷിക്കും. രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. ഒമ്പതിന് വിശുദ്ധ കുർബാന, സന്ദേശം, നോവേന ഫാ. സിറിയക് കോടമുള്ളിൽ. 10.30ന് തിരുനാൾ കുർബാന ഫാ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ, തുടർന്ന് പ്രദക്ഷിണം.