ചെറുതോണി:മേയ് 16 ന് ചെറുതോണിയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 30ാമത് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ അദ്ധ്യക്ഷനായി.
കെ.പി.മത്തായി ചെയർമാനും വി.എൻ. സുബാഷ് ജനറൽ കൺവീനറുമായി നൂറ്റിയൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു.
തോമസ് ഐസക് ( സ്വീകരണം ), കെ. സണ്ണിച്ചൻ (പ്രചരണം ), പി.കെ.സോമൻ (ഭക്ഷണം) എന്നിവരെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി തിരഞ്ഞെടുത്തു.
കെ.ആർ. ജനാർദ്ദനൻ , എൻ.പ്രേമകുമാരിയമ്മ, വി.കെ.മാണി, റ്റി. ചെല്ലപ്പൻ, എം.ജെ. മേരി, എം.കെ.ഗോപാലപിള്ള, എൻ.പി. പ്രഭാകരൻ നായർ, കെ.ശിവൻ എന്നിവർ പ്രസംഗിച്ചു.