മൂലമറ്റം: 756 നമ്പർ മൂലമറ്റം എസ്. എൻ. ഡി. പി ശാഖയുടെ സംയുക്ത വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച്ച ശാഖാ ഹാളിൽ നടക്കും. രാവിലെ പതിനൊന്നിന് യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം യൂണിയൻ ചെയർമാൻ എ. ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തും. വൈക്കം ബന്നിശാന്തി പ്രസംഗിക്കും. ശാഖാ കൺവീനർ മായാ രാജേഷ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ശാഖാ ചെയർമാൻ കെ. പി. രാജേഷ് സ്വാഗതവും വൈസ് ചെയർമാൻ അജിത് രാജു നന്ദിയും പറയും.