മുണ്ടക്കയം : പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിൽ കോരുത്തോട് കവലയ്ക്ക് സമീപം പാതയോരത്ത് നിൽക്കുന്ന ഉണങ്ങിയ മരം അപകട ഭീഷണിയാകുന്നു. ഏത് നിമിഷവും നിലം പതിക്കുന്ന അസ്ഥയിലാണ് മരം സ്ഥിതി ചെയ്യുന്നത്. പഴയ എരുമേലി വടക്ക് വല്ലേജ് ഓഫീസ് കെട്ടിട സ്ഥലത്ത് ഉണങ്ങി നിൽക്കുന്ന ആഞ്ഞിലി മരമാണ് വാഹനയാത്രക്കാർക്കും,സമീപവാസികൾക്കും ,വ്യാപാരികൾക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് വലിയ ശിഖരം എരുമേലി മുണ്ടക്കയം പാതയലേയ്ക്ക് വീണിരുന്നു. ഈ സമയം ഇതുവഴി കടന്നുപോയ കാർ യാത്രക്കാർ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.