jincyjoy

ചെറുതോണി :മരിയാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടിയംപാട് ഫാത്തിമ മാതാ ഓഡിറ്റോറിയത്തിൽ നടന്ന ക്യാൻസർ നിർണ്ണയ ബോധവത്കരണ ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിച്ചു.മരിയാപുരം ഗ്രാമപഞ്ചായത്തും ചാഴികാട്ട് കാർക്കിനോസ് ക്യാൻസർ സെന്റെറും സംയുക്തമായാണ് ക്യാൻസർ സാധ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്.
കൊവിഡിന്റെ സാഹചര്യത്തിൽ ക്യാൻസർ നിർണയവും ബോധവൽക്കരണവും ഉൾപ്പെടെയുള്ള പരിപാടികൾ പിന്നിലേക്ക് പോയിരുന്നു ഈ സാഹചര്യം മനസ്സിലാക്കിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ നിർണയ ക്യാമ്പും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചത്.. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു പോൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആലീസ് വർഗ്ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രജിനി ടോമി, വിനോദ് വർഗ്ഗീസ്, സിന്ധു കെ എസ് എന്നിവർ സംസാരിച്ചു. ഡോ. സൗമ്യ കെ സക്കറിയയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.