അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ ബാലവേദി അംഗങ്ങൾക്കായി പഠനകളരി സംഘടിപ്പിച്ചു. കളിമണ്ണ് ഉപയോഗിച്ചുള്ള ശില്പനിർമ്മിതിയുടെ പഠന ക്ലാസ്സിന് ലൈബ്രറി സെക്രട്ടറി അനിൽ എം.കെ നേതൃത്വം നൽകി.