ചെറുതോണി :വന്യജീവി അക്രമണത്തിൽ നിന്നും ജീവനും സ്വത്തും സംരക്ഷിക്കുക.
തുടങ്ങി വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള കർഷക സംഘം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൻ നഗരപാറ റേയിഞ്ചാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് കർഷ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം വി ബേബി, പി പി സബീഷ് ഇ എം ചന്ദ്രൻ , തോമസ കാരക്കാവയൽ സിത്താര ജയൻ, എം ജെ ജോൺ, ജോഷി മാത്യു, യു.പി കുഞ്ഞ് എന്നിവർ സംസാരിച്ചു.