ഇടുക്കി :ജില്ലാതല കോൺഗ്രസ് നേതൃയോഗം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടക്കും.ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തുമെന്നു ഡി.സി.സി. ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു. ജില്ലാ സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നതാണ്. മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, കെ.പി.പി.സി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മുൻസിപ്പൽ കൗൺസിലർമാർ, സഹകരണ ബാങ്ക് പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, പോഷക സംഘടനകളുടെ ബ്ലോക്ക് - ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം ജില്ലയിലെ കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതാണെന്നും അദ്ദേഹം അറിയിച്ചു.