തൊടുപുഴ: കേരള സർക്കാർ സ്ഥാപിതമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (സീപാസ്) ഇടുക്കി,​ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലുള്ല കോളേജ് ജീവനക്കാരുടെ സംഘടനയായ സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആന്റ് സ്റ്റാഫ് അസോസിയേഷൻ (എസ്.എഫ്.സി.ടി.എസ്.എ)​ സംസ്ഥാന കമ്മിറ്റിയുടെ വാർഷികം മുട്ടം എൻജിനിയറിംഗ് കോളേജിൽ 25ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. ബിജു അദ്ധ്യക്ഷനാകും. എം.എം. മണി എം.എൽ.എ, സി.പി.എം നേതാക്കളായ കെ.കെ. ജയചന്ദ്രൻ,​ സി.വി. വർഗീസ് എന്നിവർ പ്രസംഗിക്കും. കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. 350 പ്രതിനിധികൾ പങ്കെടുക്കും. എസ്.എഫ്.സി.ടി.എസ്.എ ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ വഹാബ്, സെക്രട്ടറി ഡോ. അരുൺരാജ്, പ്രസിഡന്റ് എം.ജെ. മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.