anjakulam

കോടിക്കുളം:അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിലെ ആറാം ഉത്സവത്തോടനുബന്ധിച്ച് വൈകിട്ട് ചാലയ്ക്കമുക്കിൽ നിന്നും ഭക്തിനിർഭരമായ താലപ്പൊലി ഘോഷയാത്രയും നടന്നു.തുടർന്ന് നടന്ന സമ്മേളനത്തിൽ അഞ്ചക്കുളത്തമ്മ പുരസ്‌കാരം നെടുമറ്റം ഗവ. യു.പി.സ്‌കൂൾ പ്രഥമാധ്യാപിക ടി.ബി. മോളിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരേഷ് ബാബു നൽകി സമ്മാനിച്ചു. ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയാണ് മോളി.ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ മിറർ റൈറ്റിംഗിൽ ഇടം നേടിയ സാന്ദ്ര സതീഷിനും പുരസ്‌കാരം സമ്മാനിച്ചു. ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു.ദേവസ്വം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ.രവീന്ദ്രനാഥൻ, കോടിക്കുളം പഞ്ചായത്തംഗം ഷേർലി ആന്റണി, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ ജിഷ്ണു സന്തോഷ്, രക്ഷാധികാരി സുബിൻ പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.